Site iconSite icon Janayugom Online

9 വയസുകാരിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു

താമരശേരിയില്‍ യുവതിക്കും മകള്‍ക്കും നേരെ ഭര്‍ത്താവിന്റെ ക്രൂരത. താമരശേരി സ്വദേശി ഫിനിയയുടെ ചെവി ഭര്‍ത്താവ് കടിച്ച് മുറിച്ചു. മകളായ ഒന്‍പത് വയസുകാരിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു. സംഭവത്തില്‍ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അടക്കം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏഴാം തിയതിയാണ് തിളച്ച വെള്ളം വീണ് ദേഹം പൊള്ളിയതിനെ തുടര്‍ന്ന് യുവതി കുഞ്ഞിനെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നത്. തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. സൈക്കിള്‍ വാങ്ങി നല്‍കാന്‍ മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷാജി 9 വയസുകാരിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചത്. തുടര്‍ന്ന് മുഖത്തടിക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ഷാജി മര്‍ദിക്കുകയാണെന്ന് ഫിനിയ പറയുന്നു. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ സിഡബ്ലിയുസിക്ക് റിപ്പോര്‍ട്ട് നല്‍കും.

Eng­lish sum­ma­ry; The body of a 9‑year-old girl was burnt with boil­ing water

You may also like this video;

Exit mobile version