സെൽഫി എടുക്കുന്നതിനിടെ കല്ലടയാറ്റിൽ വീണ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൂടൽ സ്വദേശി അപർണ(16)യുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ പട്ടാഴി പൂക്കുന്നിമല കടവിൽനിന്ന് കണ്ടെത്തിയത്. അപർണയെ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഫയർ ഫോഴ്സിന്റെ സ്കൂബാ സംഘമാണ് മൃതശരീരം കണ്ടെടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. അപർണ, സുഹൃത്ത് അനുഗ്രഹ, അനുഗ്രഹയുടെ സഹോദരൻ അഭിനവ് എന്നിവർ കല്ലടയാറിന്റെ തീരത്ത് എത്തി സെൽഫി എടുക്കുകയായിരുന്നു.
ഇതിനിടെ ആയിരുന്നു അപകടം. രാവിലെ അനുഗ്രഹയുടെ വീട്ടിൽ എത്തിയതായിരുന്നു അപർണ. ആദ്യം വെള്ളത്തിൽ വീണത് അപർണയാണ്. തുടർന്ന് അപർണയെ രക്ഷിക്കാൻ അനുഗ്രഹ ശ്രമിച്ചു.
എന്നാൽ അനുഗ്രഹയും വെള്ളത്തിൽ വീഴുകയായിരുന്നു. അതിനിടെ വീട്ടിൽപ്പോയി മടങ്ങിവന്ന അഭിനവ് ഇരുവരെയും കാണാത്തതിനെ തുടർന്ന് തിരയുന്നതിനിടെ ആറ്റിൽ അകപ്പെടുകയും ചെയ്തു.
ആറ്റിലൂടെ ഒഴുകിപ്പോകുന്നതിനിടെ വള്ളിപ്പടർപ്പിൽ പിടിച്ചുകയറിയാണ് അഭിനവ് രക്ഷപ്പെട്ടത്. അരക്കിലോ മീറ്ററോളം താഴേക്ക് ഒഴുകിപ്പോയി ആറ്റിലെ കുത്തൊഴുക്കിൽ പാറയിൽ പിടിച്ചുകിടന്ന അനുഗ്രഹയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പ്രദേശത്ത് ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നതും രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.
English summary;The body of a girl who fell into a kalladariver while taking a selfie was found
You may also like this video;