Site iconSite icon Janayugom Online

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൂന്നു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബിജു എന്ന സുരേഷ് ഫെർണാണ്ടാസിന്റെ (58) മൃതദേഹമാണ് കിട്ടിയത്. പുലിമുട്ടിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

അതേസമയം മന്ത്രിമാരെ തടഞ്ഞ സംഭവം രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്റണി രാജു. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നുവെന്ന് മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പോയ മന്ത്രിമാരെ തടയാന്‍ പുറത്തു നിന്നുള്ള കോണ്‍ഗ്രസുകാര്‍ എത്തി. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവരോടാണ് കയര്‍ത്തതെന്നും മന്ത്രി പറഞ്ഞു.

അദാലത്ത് നിര്‍ത്തിവെച്ചാണ് തങ്ങള്‍ മൂന്ന് മന്ത്രിമാര്‍ സ്ഥലത്തെത്തിയത്. തങ്ങള്‍ എത്തുമ്പോള്‍ നൂറിലധികം പേരുണ്ടായിരുന്നു. ഇതില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരാണ് പ്രതിഷേധ സ്വരത്തില്‍ സംസാരിച്ചത്. അവര്‍ നാട്ടുകാരോ മരിച്ചുപോയവരുടെ ബന്ധുക്കളോ അല്ല. മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് ജോളി പത്രോസ്, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട മറ്റൊരു സ്ത്രീ, യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് കിരണ്‍ ഡേവിഡ് ഉള്‍പ്പെടെ നാല് പേരാണ് പ്രശ്‌നം ഉണ്ടാക്കിയത്. മന്ത്രിമാര്‍ സംയമനം പാലിച്ചില്ലായിരുന്നെങ്കില്‍ അവിടെ കലാപമുണ്ടാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: The body of a man who went miss­ing after his boat over­turned was found in Mudalapozhi

You may also like this video

Exit mobile version