കൂട്ടുകാരോടൊപ്പം ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തൂവാനം വെള്ളച്ചാട്ടത്തില്‍ എത്തി അപകടത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഡിസംബര്‍ 31 ന് മറയൂരിലെത്തിയ തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ അമ്പത്തൂര്‍ സ്വദേശി വിശാല്‍ (27) ആണ് തൂവാനം വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ടത്. ഫയര്‍ ഫോഴ്സ് , സ്കൂബ ഡൈവ് എന്നീ സംഘങ്ങള്‍ എത്തി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ തൂവാനത്തില്‍ നിന്നും അറുപത് മീറ്റര്‍ മാത്രം അകലത്തിലാണ് ട്രൈബല്‍ വാച്ചര്‍മാര്‍ മൃതദേഹം കണ്ടെത്തിയത്.
മറയൂര്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ചെന്നൈ ഐ ടി കമ്പനി ജീവനക്കാരനായ വിശാല്‍ ടൂര്‍ ഒപ്പറേറ്റര്‍ മുഖേനയാണ് നാല്‍പതംഗ സംഘത്തൊടൊപ്പം മറയൂരിലും പിന്നീട് വനം വകുപ്പിന്റെ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുള്ള തൂവാനം ട്രക്കിങ്ങില്‍ എത്തിയതും. അപകടകരമായ ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡോ ഗൈഡുകളുടെ നിര്‍ദ്ദേശം ഇല്ലാത്തതാണ് അപകടം സംഭവിക്കാന്‍ കാരണമായത്. രണ്ട് യുവാക്കളാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ ഒരാളെ ഒപ്പമുള്ളവര്‍ രക്ഷിച്ചെടുക്കുക ആയിരുന്നു. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
English Summary;The body of a young man was found in the Tuwanam waterfall
You may also like this video