മോഹൻലാലിന്റെ അമ്മ ജി ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാനം. കൊച്ചി എളമക്കര പേരണ്ടൂർ റോഡിലെ വസതിയിൽ നിന്ന് തിരുവനന്തപുരം മുടവൻമുകൾ കേശവ്‌ദേവ് റോഡിലെ ‘ഹിൽവ്യു’വിൽ ഇന്നലെ രാവിലെ ആറോടെയാണ് മൃതദേഹം എത്തിച്ചത്. തുടർന്ന് പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നിരവധിപേര്‍ അന്ത്യാഞ്ജലി അർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മന്ത്രിമാരായ ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി, പി പ്രസാദ്, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹിമാൻ, വീണാ ജോർജ്, കെ ബി ഗണേഷ്‌കുമാർ, ആർ ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, എംപിമാരായ ജോൺ ബ്രിട്ടാസ്, എ എ റഹിം, കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഡിജിപി റവാഡ ചന്ദ്രശേഖര്‍, എംഎൽഎമാരായ വി കെ പ്രശാന്ത്, ആന്റണി രാജു, ചാണ്ടി ഉമ്മൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, സംവിധായകരായ പ്രിയദർശൻ, ബി ഉണ്ണികൃഷ്‌ണൻ, രഞ്ജിത്ത്, രാജസേനന്‍, സുരേഷ് ബാബു, അഭിനേതാക്കളായ മണിയൻപിള്ള രാജു, പ്രകാശ്‌വർമ്മ, നന്ദു, ജയറാം, കാളിദാസ്, മേജര്‍ രവി, കാര്‍ത്തിക, ഗോകുല്‍ സുരേഷ്, മേനക സുരേഷ്, മല്ലികാ സുകുമാരന്‍, നിർമ്മാതാക്കളായ ഗോകുലം ഗോപാലന്‍, ജി സുരേഷ്‌കുമാർ, ആന്റണി പെരുമ്പാവൂർ, കല്ലിയൂർ ശശി, രജപുത്ര രഞ്ജിത് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. സഹോദരൻ പ്യാരിലാൽ, അച്ഛൻ കെ വിശ്വനാഥൻ എന്നിവരെ സംസ്കരിച്ചതിനു സമീപമാണ് അമ്മയ്ക്കും ചിതയൊരുക്കിയത്. മോഹൻലാൽ ചിതയ്ക്ക് തീകൊളുത്തി.
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്കരിച്ചു

