Site iconSite icon Janayugom Online

ഒമാനില്‍ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

ഒമാനില്‍ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കരമന നെടുങ്കാട് സ്വദേശിയാണ് നമ്പി രാജേഷ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ ഒരു നോക്ക് കാണാനായി ഒമാനിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കിയ വിവരം രാജേഷിന്റെ ഭാര്യയായ അമൃത അറിയുന്നത്.

മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതോടെ ഒമാനിൽ എത്തിപ്പെടാൻ അമൃതയ്‌ക്ക് മുന്നിൽ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. തുടർന്ന് അമൃതയെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാതെയാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്. മസ്‌ക്കത്തിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. ഇതിനിടെ കഴിഞ്ഞ ഏഴാം തീയതി ഹൃദയാഘാതത്തെ തുടർന്ന് രാജേഷിനെ ഒമാനിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അവസാനമായി ഭാര്യയെ കാണണമെന്നായിരുന്നു രാജേഷ് പറഞ്ഞിരുന്നത്. ഇതോടെയാണ് തൊട്ടടുത്ത ദിവസം ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ അമൃതയും കുടുംബവും ടിക്കറ്റെടുത്തത്. തന്റെ ദയനീയാവസ്ഥ അമൃത, അധികൃതരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് 9-ാം തീയതി ഒമാനിലേക്ക് പോകുന്ന ഫ്‌ളൈറ്റിന് ടിക്കറ്റ് തരാമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ സർവീസുകൾ മുടങ്ങിയതോടെ അന്നും യാത്ര തിരിക്കാനായില്ല. തുടർന്ന് ഇവർ യാത്ര മാറ്റിവച്ചു. ഇതിനുപിന്നാലെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് നമ്പി രാജേഷ് മരിച്ചത്. 

Eng­lish Summary:
The body of Nam­bi Rajesh, who died in Oman, was brought home

You may also like this video:

Exit mobile version