കൊടുവള്ളി മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി തൻഹ ഷെറി(10) ആണ് മരിച്ചത്. പൊന്നാനി ഗേൾസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് തൻഹ. വെള്ളിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് ഫയർഫോഴ്സ്, സ്കൂബ ടീം, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മാതാവിനും ബന്ധുക്കൾക്കുമൊപ്പം മാനിപുരം ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയ തൻഹ കാൽ തെന്നി ചുഴിയിൽപ്പെട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. പിന്നാലെ 12 വയസ്സുള്ള സഹോദരൻ തൻഹയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചുഴിയിൽപ്പെട്ടു. കുട്ടിയുടെ പിതൃസഹോദരനാണ് സഹോദരനെ രക്ഷപ്പെടുത്തിയത്.

