Site iconSite icon Janayugom Online

വെള്ളം കോരുന്നതിനിടെ കുളത്തിൽ വീണു; വയോധികയുടെ മൃതദേഹം കണ്ടെത്തി

പടുതാ കുളത്തിൽ വീണ് മരിച്ച നിലയിൽ വൃദ്ധ വയോധികയെ കണ്ടെത്തി. ചേമ്പളം, ഇല്ലിപാലം പടിഞ്ഞാറേ പറമ്പിൽ വീട്ടിൽ സുമതി (72) യാണ് മരിച്ചത്. വെള്ളം കോരാൻ പോയ വഴിയ്ക്ക് കാൽ വഴുതി വീണതാകാമെന്നാണ് പ്രഥമിക നിഗമനം. വീടിന് തൊട്ടടുത്തുള്ള തറവാട് വീട്ടില്‍ സുമതി സ്ഥിരമായി പണിയ്ക്ക് പോകുന്നത്. ഞായറാഴ്ച പണിയ്ക്ക് പോയ സുമതിയെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് മകൾ അന്വേഷിച്ച് ഇറങ്ങിയത്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിട്ട് കാണാതായതോടെ നെടുങ്കണ്ടം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തി പൊലീസ് ഫയർഫോഴ്സ് തിരച്ചില്‍ ആരംഭിച്ചു. വീടിന് മുകളിലായുള്ള വലിയ പടുതാകുളത്തിന്റെ അടിത്തട്ടിൽ നിന്ന് ഞായാഴ്ച രാത്രിയിൽ ഏഴ് മണിയോടെ നെടുക്കണ്ടം അഗ്നി ശമന രക്ഷസേനയാണ് മൃതദ്ദേഹം കരക്കെടുത്തത്. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Eng­lish Summary;The body of the elder­ly woman was found
You may also like this video

Exit mobile version