ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ പുറക്കാട് തീരത്താണ് മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴ പാലസ് വാർഡ് കൊട്ടാരച്ചിറയിൽ ജോസഫിന്റെ മകൻ ഡോൺ തോമസിന്റെ(15) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആലപ്പുഴ ബീച്ചിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. തത്തംപള്ളി സെന്റ് മൈക്കിൾസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഡോൺ.
ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

