Site iconSite icon Janayugom Online

ഇറാന്‍ വിമാനത്തിനു നേരെയുണ്ടായ ബോംബ് ഭീഷണി വ്യാജം; തിരിച്ചിറങ്ങി വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ

ഇന്ത്യന്‍ വ്യോമപാതയിലെത്തിയ ഇറാന്‍ വിമാനത്തിനു നേരെ ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് സംരക്ഷണമൊരുക്കാന്‍ യുദ്ധ വിമാനമയത്ത് വ്യോമസേന. ഇറാനിലെ ടെഹ്റാനിൽ നിന്ന് ചൈനയിലെ ഗാങ്സൂ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ മഹാൻ എയർ വിമാനത്തിനാണ് ഭീഷണിയുണ്ടായത്. എന്നാല്‍ ഇത് വ്യാജ സന്ദേശമെന്ന് ഇറാന്‍ അറിയിച്ചതോടെ സംരക്ഷണമൊരുക്കാന്‍ പറന്നുയര്‍ന്ന ഇന്ത്യൻ വ്യോമ സേനയുടെ സുഖോയ് — സു 30എംകെഐ യുദ്ധ വിമാനങ്ങള്‍ തിരിച്ചിറക്കുകയായിരുന്നു. പഞ്ചാബിൽ നിന്നും ജോധ്പൂരിൽ നിന്നുമാണ് യുദ്ധവിമാനങ്ങൾ അയച്ചിരുന്നത്.

ബോംബ് ഭീഷണിയുണ്ടെന്ന വിവരം ദില്ലി എടിഎസിനെ അറിയിച്ച പൈലറ്റിനോട് ജയ്പൂരിലോ, ഛണ്ഡീഗഡിലോ വിമാനം ഇറക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന് പൈലറ്റ് തയ്യാറായില്ലെന്നും ഇന്ത്യൻ എയർ ഫോഴ്സ് അറിയിച്ചു.

Eng­lish sum­ma­ry; The bomb threat against the Iran­ian plane was fake; Air Force fight­er jets return

You may also like this video;

Exit mobile version