Site icon Janayugom Online

ഇഷ്ടികക്കളം നടത്തുന്നയാള്‍ക്ക് ഖനിയില്‍ നിന്ന് കിട്ടിയത് ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന വജ്രം

brick

മധ്യപ്രദേശിലെ ഖനിയിൽ നിന്ന് 1.20 കോടി രൂപ വിലമതിക്കുന്ന 26.11 കാരറ്റ് വജ്രം കണ്ടെത്തി. കിഷോര്‍ഗഞ്ച് സ്വദേശി സുശീല്‍ ശുക്ലയ്ക്കാണ് വജ്രം ലഭിച്ചത്.

വാടകയ്‌ക്കെടുത്ത സ്ഥലത്താണ് കിഷോര്‍ഗഞ്ച് സ്വദേശി സുശീല്‍ ശുക്ല ഒരു ചെറിയ ഇഷ്ടികക്കളം നടത്തുന്നത്. സുശീലിനും കൂട്ടാളികള്‍ക്കും ഇവിടെ നിന്ന് കിട്ടയത് 1.20 കോടി രൂപ വിലയുള്ള 26.11 കാരറ്റ് വജ്രമാണെന്ന് ഔദ്യോഗികമായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ലേലത്തില്‍ വെച്ചാല്‍ 1.20 കോടി രൂപ ലഭിക്കുമെന്ന് പന്നയിലെ ഡയമണ്ട് ഓഫീസറായ രവി പട്ടേല്‍ പറഞ്ഞു. വരുന്ന ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ലേലം നടക്കും. സര്‍ക്കാരിനുള്ള റോയല്‍റ്റി, ടാക്‌സ് എന്നിവ കഴിച്ച് ബാക്കി തുക സുശീലിന് ലഭിക്കുമെന്നും രവി പട്ടേല്‍ പറഞ്ഞു.

ആദ്യമായിട്ടാണ് ഇത്തരമൊരു വജ്രം ലഭിക്കുന്നതെന്ന് മാധ്യമങ്ങളോട് സുശീല്‍ പറഞ്ഞു. താനും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് വാടകയ്ക്ക് ഭൂമിയെടുത്ത് ഇഷ്ടിക കളം ആരംഭിച്ചത്. ഇതില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ബിസിനസ് മെച്ചപ്പെടുത്തുകയെന്നതാണ് സുശീല്‍ ഉദ്ദേശിക്കുന്നത്.

 

Eng­lish Sum­ma­ry: The brick­lay­er got a dia­mond worth over Rs 1 crore from the mine

 

You may like this video also

Exit mobile version