Site iconSite icon Janayugom Online

വരനും സുഹൃത്തുക്കളും മദ്യപിച്ചെത്തി താലം വലിച്ചെറിഞ്ഞു; വിവാഹം വേണ്ടെന്ന് വച്ച് വധുവിന്റെ അമ്മ

വിവാഹദിവസം വരന്‍ വേദിയില്‍ മദ്യപിച്ചെത്തിയതോടെ വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിന്റെ കുടുംബം. ബെംഗളൂരുവിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വരനോടും സുഹൃത്തുക്കളോടും ക്ഷോഭിച്ച വധുവിന്റെ അമ്മ അവരോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.

വരനും കൂട്ടുകാരനും വിവാഹവേദിയില്‍ മദ്യപിച്ചെത്തി മോശമായി പെരുമാറുകയും താലം വരെ നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതോടെ വധുവിന്റെ കുടുംബം ഇടപെടുകയും. വരനോട് ക്ഷോഭിച്ച വധുവിന്റെ അമ്മ വിവാഹം നിര്‍ത്തിവെയ്ക്കുകയാണെന്ന് അതിഥികളോട് അറിയിക്കുകയുമായിരുന്നു. ‘ഇപ്പോഴത്തെ പെരുമാറ്റം ഇങ്ങനെയാണെങ്കില്‍ ഞങ്ങളുടെ മകളുടെ ഭാവി എന്തായിരിക്കും’ എന്ന് അമ്മ വരനോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവം ന്യായീകരിക്കാന്‍ നിന്ന വരന്റെ കുടുംബാംഗങ്ങളോട് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ അമ്മ ആവശ്യപ്പെട്ടു.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ അമ്മയുടെ തീരുമാനത്തെ അഭിനന്ദിച്ച് കമന്റ് ഇട്ടിരിക്കുന്നത്. മകളുടെ കാര്യത്തില്‍ ഉചിതമായ നിലപാടാണ് അമ്മ സ്വീകരിച്ചതെന്നും ആളുകള്‍ എന്ത് വിചാരിക്കും എന്ന് ആശങ്കപ്പെടാതെ മകള്‍ക്കുവേണ്ടി നിലകൊണ്ട അമ്മയെ അഭിനന്ദിക്കുന്നുവെന്നും ആളുകള്‍ കമന്റ് ചെയ്തു. സ്ത്രീകള്‍ തങ്ങളുടെ കുട്ടികള്‍ക്കുവേണ്ടി പരസ്യമായി നിലകൊള്ളാന്‍ തുടങ്ങിയെന്ന് തനിക്ക് ഇഷ്ടപ്പെട്ടു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Exit mobile version