ഗാസയിലെ യുദ്ധത്തില്‍ ഇസ്രയേലിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് ബ്രട്ടീഷ് എമ്പയര്‍ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ (സിബിഇ) ബഹുമതി പരസ്യമായി ഉപേക്ഷിച്ച് ബ്രിട്ടീഷ് ഡിസൈനര്‍ കാതറിന്‍ ഹാംനെറ്റ്.ബ്രിട്ടീഷുകാരി ആയതിൽ നാണക്കേട് തോന്നുന്നു എന്നെഴുതിയ ടി-ഷർട്ട് ധരിച്ച് പുരസ്‌കാരം മാലിന്യകുപ്പയിൽ ഉപേക്ഷിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഹാംനെറ്റ് പങ്കുവെച്ചിരുന്നു.
ഈ ടി-ഷർട്ട് വാങ്ങുവാനുള്ള വെബ്സൈറ്റ് ലിങ്കും ഹാംനെറ്റ് വീഡിയോയിൽ ചേർത്തിരുന്നു.ഗാസയിലെ വംശഹത്യയിലെ നമ്മുടെ രാജ്യത്തിന്റെ പങ്ക് ആലോചിച്ച് ബ്രിട്ടീഷുകാരി എന്നതിൽ എനിക്ക് നാണക്കേടുണ്ട്. പുരസ്കാരവും സുനകും (ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്) സ്റ്റാമറും (ലേബർ പാർട്ടിയുടെ കെയർ സ്റ്റാമർ) അർഹിക്കുന്നത് ഈ കുപ്പത്തൊട്ടിയാണ്. ഗാസയിൽ ശാശ്വതമായ വെടിനിർത്തൽ നടപ്പാക്കാതെ നിങ്ങൾ ഒരിക്കലും അവർക്ക് വോട്ട് ചെയ്യില്ലെന്ന് പറയൂ,ഹാംനെറ്റ് പറഞ്ഞു.
1979ൽ ആരംഭിച്ച ഹാംനെറ്റിന്റെ പ്രതിഷേധ സൂചകമായ ടി-ഷർട്ടുകൾക്ക് ഏറെ പ്രചാരമുണ്ട്. ജീവിതം തെരഞ്ഞെടുക്കൂ,വിദ്യാഭ്യാസം, മിസൈലുകളല്ല, ലോകവ്യാപകമായി അണുബോംബ് ഇപ്പോൾ നിരോധിക്കുക’ തുടങ്ങിയവ ഉദാഹരണങ്ങളാണ്.1980കളിൽ പോപ്പ് താരങ്ങളായ മഡോണ, വാം, ക്വീൻ, ജോർജ് മൈക്കൽ തുടങ്ങിയവർ തങ്ങളുടെ സംഗീത വീഡിയോകളിലും പ്രകടനങ്ങളിലും ഹാംനെറ്റ് ഡിസൈൻ ചെയ്ത ടി-ഷർട്ടുകൾ ധരിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങളിൽ യു.കെയുടെ ഇടപെടൽ ഉണ്ടായപ്പോൾ ‘എന്റെ പേരിൽ വേണ്ട’ എന്ന മുദ്രാവാക്യത്തോടെയുള്ള ടി-ഷർട്ടുകൾ അവർ പുറത്തിറക്കിയിരുന്നു.2010ൽ സിബിഇ പുരസ്‌കാരം നേടിയപ്പോൾ എന്തൊരു തമാശ, അവസാനം ഞാനും ബഹുമാനിക്കപ്പെടുന്നു’ എന്നായിരുന്നു അവർ ബിബിസിയോട് പറഞ്ഞത്.ഒക്ടോബറിൽ ഗസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് ബ്രിട്ടനിലെ ആയിരക്കണക്കിന് കലാകാരന്മാർ തുറന്ന കത്തിൽ ഒപ്പുവെച്ചിരുന്നു.
English Summary:
The British designer threw the award in the trash in protest of Britain’s support for Israel
You may also like this video: