Site iconSite icon Janayugom Online

ബ്രിട്ടീഷ് പ്രധാനമന്ത്രി ഉക്രെയ്‌നില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി

ഉക്രെയ്‌നില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യ കിഴക്കന്‍ ഉക്രെയ്‌നില്‍ സന്നാഹം കൂട്ടുന്നതിന്റെ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി അറിയിക്കാതെയുള്ള ഈ സന്ദര്‍ശനം സുപ്രധാനമാണ്.

ഉക്രെയ്‌നിന് ആവശ്യമായ എല്ലാ ആയുധങ്ങളും ബ്രിട്ടന്‍ ജി 7 പങ്കാളികളുമൊത്ത് ലഭ്യമാക്കുമെന്നും പുട്ടിന്റെ പരാജയം ഉറപ്പാക്കുന്നതിന് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ബാധിക്കുന്ന ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ജോണ്‍സന്‍ ട്വീറ്റ് ചെയ്തു. ഉക്രെയ്‌നിനും അവിടെനിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്കുമായി 100 കോടി യൂറോ സഹായം യൂറോപ്യന്‍ കമ്മിഷന്‍ വാഗ്ദാനം ചെയ്യുന്നതായി ഇയു എക്‌സിക്യുട്ടീവ് ഉര്‍സുല വാന്‍ഡെര്‍ലെയ്ന്‍ ബ്രസ്സല്‍സില്‍ അറിയിച്ചു.

Eng­lish sum­ma­ry; The British Prime Min­is­ter paid a vis­it to Ukraine

You may also like this video;

Exit mobile version