Site iconSite icon Janayugom Online

ബ്രോഷർ പ്രകാശനം നടത്തി

യുവകലാസാഹിതി ഷാർജ യുടെ 13ആമത് യുവകലാസന്ധ്യ രാഗനിലാവിൽ 2025 ഒക്ടോബർ 4 നു ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറും. പരിപാടിയുടെ ബ്രോഷർ പ്രകാശനം ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുരയത്തു നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ അഭിലാഷ് ശ്രീകണ്ഠപുരം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ രഞ്ജിത് സൈമൺ സ്വാഗതവും സ്മിനു സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

യുവകലാസാഹിതി രക്ഷാധികാരി വിൽ‌സൺ തോമസ്, സഹ രക്ഷാധികാരി പ്രദീഷ് ചിതറ, സെൻട്രൽ കമ്മറ്റി പ്രസിഡന്റ്‌ സുഭാഷ് ദാസ്, ഇന്ത്യൻ അസോസിയേഷൻ ജോയിൻ സെക്രട്ടറി ജിബി ബേബി മുൻ സെൻ്റ്രൽ കമ്മിറ്റി സെക്രട്ടറി K K ജോഷി, വൈസ് പ്രസിഡന്റ്‌ നമിത, ജോയിന്റ് സെക്രട്ടറി സുബീർ ആരോൾ, സ്വാഗത സംഘം വൈസ് ചെയർമാൻ രാഘുനാഥ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പത്മകുമാർ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Exit mobile version