Site iconSite icon Janayugom Online

ജ്യൂസാണെന്ന് കരുതി സഹോദരങ്ങൾ കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; അപകടനില തരണം ചെയ്തു

ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങൾ. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ പത്തും ആറും വയസ്സുള്ള കുട്ടികളാണ് ആശുപത്രിയിലുള്ളത്. നവംബര്‍ നാലിന് വൈകീട്ടായിരുന്നു സംഭവം. മരുന്ന് ജ്യൂസ് കുപ്പിയിൽ നിറച്ച വച്ചിരിക്കുകയായിരുന്നു. ഇത് കുട്ടികൾ അബദ്ധത്തിൽ എടുത്തു കുടിക്കുകയായിരുന്നു. രുചിഭേദം വന്നതോടെ കുട്ടികൾ മരുന്ന് തുപ്പി. കുളമ്പുരോഗത്തിന് പുരട്ടുന്ന മരുന്നില്‍ അമ്ലതയുള്ളതിനാല്‍ കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളലേറ്റു. ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കുട്ടികൾ അപകട നില തരണം ചെയ്തിട്ടുണ്ട്.

Exit mobile version