Site icon Janayugom Online

ജമ്മു കശ്മീരിൽ സ്ഫോടകവസ്തുക്കളുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു

ജമ്മു കശ്‍മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. അതിർത്തിയിൽ കനാചക് മേഖലയിൽ രണ്ടു തവണ പ്രത്യക്ഷപ്പെട്ട ഡ്രോൺ അതിർത്തി സുരക്ഷാസേന വെടിവച്ചിട്ടു. ടിഫിൻ ബോക്സുകളിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച നിലയിലായിരുന്നു ഡ്രോൺ. സ്ഫോടകവസ്തുക്കൾ പിന്നീട് നിർവീര്യമാക്കി.

ജമ്മു കശ്മീരിലെ കത്വയിൽ പാക്ക് അതിർത്തി കടന്ന് എത്തിയ ഡ്രോൺ കഴിഞ്ഞയാഴ്ച പൊലീസ് വെടിവച്ചിട്ടിരുന്നു. ആയുധങ്ങളുമായി എത്തിയ ഡ്രോണാണ് അന്നും വെടിവച്ചിട്ടത്. അന്താരാഷ്ട്ര അതിർത്തി കടന്ന് കത്വയിലെ താളി ഹരിയ ചാക്ക് മേഖലയിലാണ് ഡ്രോൺ എത്തിയത്. ഇതേതുടർന്ന് മേഖലയിലേക്ക് അന്വേഷണ സംഘത്തെ അയച്ചിരുന്നു.

സൈന്യം പരിശോധന കടുപ്പിച്ചതോടെ ജമ്മു കശ്മീരിൽ ഭീകരർ ആയുധങ്ങളെത്തിക്കാൻ പുതിയ രീതികൾ അവലംബിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അത‍ിർത്തി കടന്ന് സുരക്ഷിതമായി ആയുധങ്ങൾ കൊണ്ടുവരാൻ ഡ്രോണുകൾ ഉപയോഗിക്കാൻ സാധ്യത ഉണ്ട് എന്ന് രഹസ്യ വിവരമുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിർത്തിയിൽ ഡ്രോൺവേധ സംവിധാനം ശക്തമാക്കാനുള്ള നീക്കത്തിലാണ് സൈന്യവും പൊലീസും.

Eng­lish summary;The BSF shot down a drone car­ry­ing explo­sives in Jam­mu and Kashmir

You may also like this video;

Exit mobile version