പതിനഞ്ചാം നിയമസഭയുടെ നാലാം ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. രാവിലെ ഒമ്പതിന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ സഭാ നടപടികള്‍ ആരംഭിക്കും. മാർച്ച് 11ന് സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. തുടര്‍ന്ന് ഫെബ്രുവരി 21ന് പി.ടി. തോമസിന് ചരമോപചാരം അർപ്പിച്ച് സഭ പിരിയും. ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻ മേലുള്ള ചര്‍ച്ച ഫെബ്രുവരി 22,23, 24 തീയതികളിലായി നടക്കും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ ചേരില്ല. തുടർന്ന് 2022–23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് മാര്‍ച്ച് 11ാം തീയതി ധനമന്ത്രി കെ എൻ ബാലഗോപാൽ സഭയില്‍ അവതരിപ്പിക്കും. മാർച്ച് 14,15,16 തീയതികളിൽ ബജറ്റിനെ സംബന്ധിക്കുന്ന പൊതുചർച്ച നടക്കും. വോട്ട്ഓണ്‍അക്കൗണ്ട് മാര്‍ച്ച് 22ാം തീയതിയാണ്. 23ാം തീയതി സഭാ സമ്മേളനം അവസാനിക്കും.
English Summary:The budget session of the Kerala Legislative Assembly will begin today
You may like this video also