Site icon Janayugom Online

ബജറ്റില്‍ പരമ്പരാഗത വ്യവസായ തൊഴില്‍ മേഖലയ്ക്ക്  പ്രത്യേകം തുക വകയിരുത്തണം: എഐടിയുസി

job

സംസ്ഥാന ബജറ്റില്‍ പരമ്പരാഗത വ്യവസായ തൊഴില്‍ മേഖലകളുടെ പുനരുദ്ധാരണത്തിനും സം­രക്ഷണത്തിനും തൊഴില്‍ ഉറപ്പ് നല്കാന്‍ കഴിയുംവിധം തുക വകയിരുത്തണമെന്ന് എഐടിയുസി സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പട്ടു. മുഖ്യമന്ത്രി, ധനകാര്യ മന്ത്രി തുടങ്ങിയവര്‍ക്ക് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് എഐടിയുസി നിവേദനം നല്‍കി.

കേരള വികസനത്തില്‍ ഏറ്റവും സുപ്രധാനമായത് പരമ്പരാഗത തൊഴില്‍ മേഖലകളുടെ നിലനില്പും പുരോഗതിയുമാണ്. കയര്‍, കശുവണ്ടി, കൈത്തറി, കള്ള് ചെത്ത്, മുള വ്യവസായം, തോട്ടം, മത്സ്യമേഖല എന്നിവയിലെല്ലാം പലതരത്തിലുള്ള പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്. ഇതിനൊക്കെ പരിഹാരം കാണാനുള്ള പദ്ധതികളും സഹായ പാക്കേജുകളും ഉണ്ടാകണമെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വലിയ തോതില്‍ തൊ­­ഴില്‍ സാധ്യതകളും അവസരങ്ങളും ഉണ്ടാകുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളികളുടെ ശക്തമായ പിന്തുണയും സഹകരണവും ഉണ്ടാകും. ഒരു ലക്ഷം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതി ഇതില്‍ ഏറ്റവും പ്രധാനമാണ്. സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതും ശ്രദ്ധേയമായ നടപടിയാണെന്നും എഐടിയുസി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Eng­lish Sum­ma­ry: The bud­get should allo­cate spe­cial funds for the tra­di­tion­al indus­tri­al employ­ment sec­tor: AITUC

You may like this video also

Exit mobile version