Site iconSite icon Janayugom Online

രണ്ടര പവൻ സ്വർണം പോത്ത് അകത്താക്കി; ശസ്ത്രക്രിയവഴി പുറത്തെടുത്തു

കാലിത്തീറ്റയ്‌ക്കൊപ്പം രണ്ടര പവൻ സ്വർണം തിന്ന പോത്തിന്റെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. വാഷിമിലാണ് സംഭവം നടന്നത്. കർഷകൻ ലക്ഷങ്ങൾ വിലമതിക്കുന്ന പോത്തിനെ ഓപ്പറേഷൻ ചെയ്ത് വയറ്റിൽ നിന്ന് സ്വർണം പുറത്തെടുക്കുകയായിരുന്നു. വാഷിമിലെ സരസി ഭോയറിലെ കർഷകനായ രാമകൃഷ്ണ ഭോയറിന്റെ പോത്താണ് സ്വര്‍ണം വിഴുങ്ങിയത്. സോയാബീൻ കായകളിൽ നിന്ന് വിത്ത് വേർതിരിച്ചെടുക്കുന്ന ജോലിയായിരുന്നു കുടുംബത്തിന്. ജോലി സമയം ഭോയറിന്റെ ഭാര്യയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല സോയാബീൻസിന്റെ ഷെല്ലിൽ വീഴുകയും ഇതറിയാതെ സോയാബീൻ വേസ്റ്റ് രാവിലെ പോത്തിന് തീറ്റ കൊടുക്കുകയായിരുന്നു. മാല പോത്ത് തീറ്റയ്‌ക്കൊപ്പം അകത്താക്കുകയായിരുന്നു. 

അതേസമയം വീട്ടിൽ നിന്ന് സ്വർണം കാണാതായതോടെ വീട്ടുകാർ തെരച്ചിൽ ആരംഭിച്ചു. തീറ്റയ്‌ക്കൊപ്പം സ്വർണവും പോത്തിന്റെ വയറ്റിൽ അകപ്പെട്ടതായി കർഷകന് മനസ്സിലായത്. തുടർന്ന് ഇക്കാര്യം വെറ്ററിനറി സെന്ററിലെ ഡോക്ടറുമായി സംസാരിച്ച്, പോത്തിനെ ഉടൻ തന്നെ വെറ്ററിനറി കേന്ദ്രത്തിലേക്ക് മാറ്റുകയും. മെറ്റൽ ഡിറ്റക്ടറുകളും സോണോഗ്രാഫിയും ഉപയോഗിച്ച് പോത്തിനെ പരിശോധിക്കുകയും. 

പരിശോധനയിൽ പോത്തിന്റെ വയറ്റിൽ സ്വർണം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പോത്തിനെ ഓപ്പറേഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ശേഷം ശസ്ത്രക്രിയ നടത്തി എരുമയുടെ വയറ്റിൽ നിന്ന് രണ്ടരപവൻ ഭാരമുള്ള സ്വർണം പുറത്തെടുക്കുകയും ചെയ്തു. സർക്കാർ മൃഗാശുപത്രിയിൽ സൗജന്യമായിയാണ് ശസ്ത്രക്രിയ നടത്തിയത്. 

Eng­lish Summary:The buf­fa­lo ate two and a half pavans of gold; Removed surgically
You may also like this video

Exit mobile version