Site iconSite icon Janayugom Online

കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി; മൂന്ന് പേർക്ക് പരിക്ക്

ചേളന്നൂരില്‍ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ ഉണ്ടായിരുന്ന നാല് വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. വിരണ്ടോടിയ പോത്ത് ഊട്ടുകുളം കുമാരസ്വാമി ബസാറില്‍ വച്ച് മത്സ്യത്തൊഴിലാളിയായ ഇസ്മയിലിനെയാണ് ആദ്യം കുത്തിയത്. തുടര്‍ന്ന് ഇതര സംസ്ഥാനക്കാരനായ ലോട്ടറി തൊഴിലാളി ശേഖറിനെയും ഈ സമയം ഇതുവഴി വന്ന മറ്റൊരാളെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

അമ്പലത്തുകുളങ്ങര കോരായി താഴം കനാല്‍ ഫീല്‍ഡ് ബോത്തി ചാലിയിലേക്ക് ഓടിയിറങ്ങിയ പോത്തിന് പുറത്തുകടക്കാനായില്ല. പിന്നീട് സ്ഥലത്ത് എത്തിയ ഉടമസ്ഥനും നാട്ടുകാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി പുറത്തേക്ക് എത്തിക്കുകയായിരുന്നു. കാക്കൂര്‍ പോലീസും നരിക്കുനിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Exit mobile version