Site iconSite icon Janayugom Online

വെളിയങ്കോട് സ്കൂളുകളുടെ കെട്ടിടം നാടിന് സമര്‍പ്പിച്ചു

വെളിയങ്കോട് തീരദേശത്തെ രണ്ടു സ്കൂളുകളിലായി പുതുതായി നിർമിച്ച കെട്ടിടം നാടിന് സമർപ്പിച്ചു. ചടങ്ങ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാനടനം ചെയ്തു. സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽനിന്ന് 1.30 കോടി രൂപ വകയിരുത്തി നിർമ്മാണം പൂർത്തിയാക്കിയ വെളിയങ്കോട് സൗത്ത് ജിഎംയുപി സ്കൂളിലെയും, പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിട്ട് നിർമിച്ച വെളിയങ്കോട് ജിഎഫ്എൽപി സ്കൂൾ പുതിയ കെട്ടിടവുമാണ് ഉദ്ഘാടനം ചെയ്തത്. 

പി നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. വെളിയങ്കോട് സൗത്ത് ജിഎംയുപി സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപകൻ ഫൈസലിനും ജിഎഫ്എൽപി സ്കൂളിൽ നിന്ന് വിരമിച്ച റിട്ട. പ്രധാനാധ്യാപിക സുനിതക്കും യാത്രയയപ്പും നൽകി. വിദ്യാർത്ഥികൾക്ക് കലാപരിപാടികളും അരങ്ങേറി. 

Exit mobile version