Site iconSite icon Janayugom Online

കൈവരിപ്പാത തകര്‍ത്ത് ബസ് 30 അടി താഴ്ചയിലേക്ക് വീണു; 19 മരണം

ദേശീയ പാതയിലെ കൈവരി ഇടിച്ച് തെറിപ്പിച്ച് റോഡ് സൈഡിലെ കുഴിയിലക്ക് ബസ് വീണ് ബംഗ്ലാദേശില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 25ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തിയായ എക്സ്പ്രസ് വേയുടെ കൈവരിപ്പാത തകര്‍ത്താണ് ബസ് 30 അടിയോളം താഴ്ചയിലേക്ക് വീണത്. നാല്‍പതോളം യാത്രക്കാരായിരുന്നു അപകട സമയത്ത് ബസിലുണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

പരിക്കേറ്റ പന്ത്രണ്ട് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിബ്ചാര്‍ ജില്ലയിലെ തെക്കന്‍ മേഖലയിലാണ് അപകടമുണ്ടായത്. ധാക്കയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത് നഗരം. ബംഗ്ലാദേശില്‍ റോഡ് അപകടങ്ങള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ 400ഓളം പേരാണ് റോഡ് അപകടങ്ങളില്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടത്. 

Eng­lish Summary;The bus broke the handrail and fell 30 feet; 19 death
You may also like this video 

YouTube video player
Exit mobile version