Site icon Janayugom Online

മഴക്കെടുതിക്കിടെ സഹായിക്കാനെത്തിയവര്‍ മകളുടെ വിവാഹത്തിന് കരുതിയിരുന്ന പണം കവര്‍ന്നതായി ബസ് ഡ്രൈവര്‍

മുണ്ടക്കയത്ത് മഴക്കെടുതിക്കിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ പണം കവര്‍ന്നതായി സ്വദേശി പ്രവീണ്‍. മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്ന് പ്രദീപ് പറയുന്നു. അപകടത്തില്‍ കുടുങ്ങിയ ഭാര്യയും മകളെയും രക്ഷിക്കാനെത്തിയവരിലാരോ ആണ് പണം കവര്‍ന്നു എന്നാണ് പ്രദീപ് പറയുന്നത്. കോട്ടയം മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രദീപ്. ഇന്നലെയാണ് മണിമലയാറിന്റെ തീരത്തെ പ്രദീപിന്റെ വീട് മലവെള്ളം കവര്‍ന്ന് എടുത്തത്ത്. വീട് മുഴുവനായി ഇടിഞ്ഞ് വീഴുന്ന ദുരന്ത കാഴ്ച സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു.

 

വീട് മലവെള്ളം എടുക്കുന്നത് കണ്ട് തലകറങ്ങി വീണ ഭാര്യയുടെ പഴ്‌സില്‍ നിന്ന് ആരോ പണം കവര്‍ന്നു എന്നാണ് പ്രദീപ് പറയുന്നത്. സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ ഇനി ജീവിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. വീടിനൊപ്പം വസ്ത്രങ്ങളുള്‍പ്പെടെയുള്ള എല്ലാം നഷ്ടപ്പെട്ടതായും സഹോദരനൊപ്പമാണ് ഇപ്പോള്‍ താമസമെന്നും പ്രദീപ് പറഞ്ഞു.

 

Eng­lish Sum­ma­ry: The bus dri­ver said that those who came to help dur­ing the rains stole mon­ey for his daugh­ter’s wedding

 

You may like this video also

Exit mobile version