Site icon Janayugom Online

അമിതവേഗം; നിയന്ത്രണംവിട്ട ബസ് നദിയിലേക്ക് മറിഞ്ഞു: അപകടത്തില്‍ ആറുപേര്‍ മരിച്ചു

bus

മേഘാലയയിൽ ബസ്‌ പുഴയിലേക്ക്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. ‌15 പേർക്ക്‌ പരിക്കേറ്റു. രാത്രി12 മണിയോടെയാണ്‌  അപകടം. നോങ്‌റം ജില്ലയിലെ റിഗ്‌ജി നദിയിലേക്കാണ്‌  ബസ്‌ മറിഞ്ഞത്‌. 21 യാത്രക്കാരുമായി  ടൂറയിൽനിന്ന്‌ ഷില്ലോങിലേക്ക്‌ പോകുന്ന ബസാണ്‌ അപകടത്തിൽപെട്ടത്‌. ഡ്രൈവറും മരിച്ചവരില്‍പ്പെടുന്നു. അമിത വേഗതയിലായിരുന്ന ബസ്‌ പാലത്തിലിടിച്ച്‌ പുഴയിലേക്ക്‌ മറിയുകയായിരുന്നുവെന്ന്‌ യാത്രക്കാർ പറയുന്നു. നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നതായി അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Eng­lish Sum­ma­ry: The bus over­turned into a riv­er, killing six people

You may like this video also

Exit mobile version