വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഡിസംബർ 21 മുതൽ ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഉന്നയിച്ച വിഷയങ്ങളിൽ സർക്കാർ അനുഭാവപൂർണമായ നിലപാടെടുക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സമരം മാറ്റാൻ തീരുമാനിച്ചതെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
നേതാക്കൾ രാവിലെ ഗൂഗിൾ മീറ്റ് വഴി യോഗം ചേർന്നിരുന്നു. ക്രിസ്മസ് അടുത്തിരിക്കേ പണിമുടക്കിലേക്ക് പോകുന്നത് പൊതുജനത്തിന് ബുദ്ധിമുട്ടാകും എന്ന കാര്യവും സമരസമിതി പരിഗണിച്ചുവെന്നാണ് നേതാക്കൾ അറിയിച്ചത്. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ ബസ്ചാർജ് മിനിമം ആറു രൂപയാക്കുക, ഡിസംബർ 31 വരെയുള്ള റോഡ് ടാക്സ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
english summary; The bus strike scheduled for Tuesday has been postponed
you may also like this video;