Site icon Janayugom Online

ചൊവ്വാഴ്ച നടക്കുന്ന ബ​സ് സ​മ​രം മാറ്റിവച്ചു

വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഡി​സം​ബ​ർ 21 മു​ത​ൽ ബ​സു​ട​മ​ക​ളു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു. ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ​യാ​ണ് സ​മ​രം മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അറിയിച്ചു.

നേ​താ​ക്ക​ൾ രാ​വി​ലെ ഗൂ​ഗി​ൾ മീ​റ്റ് വ​ഴി യോ​ഗം ചേ​ർ​ന്നി​രു​ന്നു. ക്രി​സ്മ​സ് അ​ടു​ത്തി​രി​ക്കേ പ​ണി​മു​ട​ക്കി​ലേ​ക്ക് പോ​കു​ന്ന​ത് പൊ​തു​ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ടാ​കും എ​ന്ന കാ​ര്യ​വും സ​മ​ര​സ​മി​തി പ​രി​ഗ​ണി​ച്ചു​വെ​ന്നാ​ണ് നേ​താ​ക്ക​ൾ അ​റി​യി​ച്ച​ത്. മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്കു​ക, വി​ദ്യാ​ർത്ഥി​ക​ളു​ടെ ബ​സ്ചാ​ർ​ജ് മി​നി​മം ആ​റു രൂ​പ​യാ​ക്കു​ക, ഡി​സം​ബ​ർ 31 വ​രെ​യു​ള്ള റോ​ഡ് ടാ​ക്സ് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സം​യു​ക്ത സ​മ​ര​സ​മി​തി പ​ണി​മു​ട​ക്ക് പ്രഖ്യാപിച്ചിരുന്നത്.

eng­lish sum­ma­ry; The bus strike sched­uled for Tues­day has been postponed

you may also like this video;

Exit mobile version