Site iconSite icon Janayugom Online

കുറ്റിക്കാടിന് തീ പിടിച്ചു

കുറ്റിക്കാടിന് തീ പിടിച്ചു. വൻ ദുരന്തം ഒഴിവായി. അമ്പലപ്പുഴ ജംഗ്ഷന് സമീപം ടൗൺ ഹാളിനോട് ചേർന്നുള്ള കാടിനാണ് തീ പിടിച്ചത്. സമീപത്തെ ട്രാൻസ്ഫോർമറിന് അരികിൽ വരെ തീയെത്തിയെങ്കിലും നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് തീപിടിച്ചത്. 

വലിയ രീതിയിൽ പുക ഉയരുന്നതു കണ്ട നാട്ടുകാർ എത്തിയപ്പോൾ തീ പടർന്നിരുന്നു. ഉടൻ തന്നെ വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിവരമറിയിച്ചതിനെത്തുടർന്ന് തകഴിയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീ പൂർണമായും അണച്ചത്. തീ പിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

Exit mobile version