Site iconSite icon Janayugom Online

കേബിള്‍ കാര്‍ പകുതി വഴിയില്‍ പണിമുടക്കി: ആകാശത്ത് കുടുങ്ങി യാത്രക്കാര്‍

ഹിമാചൽ പ്രദേശിൽ കേബിൾ കാർ പകുതി വഴിയിൽ കുടുങ്ങി. പാർവണോയിലാണ് സംഭവം. എട്ട് യാത്രക്കാരുമായി പോയ കേബിൾ കാറാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തനം ആരംഭിച്ചു. ടിംബർ ട്രയൽ എന്ന സ്വകാര്യ റിസോർട്ടിന്റെ കേബിൾ കാറാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു കേബിൾ കാർ ട്രോളിയിൽ കയറ്റി യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നിലവില്‍ റിസോര്‍ട്ടിന്റെ ടെക്‌നിക്കല്‍ ടീമിന്റെ നേതൃത്വത്തിലാണ് രക്ഷാ ദൗത്യം പുരോഗമിക്കുന്നത്.

eng­lish summary;The cable car struck halfway

you may also like this video;

Exit mobile version