Site iconSite icon Janayugom Online

രാജു മന്തേനയുടെ മകളുടെ വിവാഹത്തിന് ശ്രദ്ധ നേടി കേക്ക്

ഇന്ത്യയിലുടനീളം ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹമാണ് ശതകോടീശ്വരന്‍ രാജു മന്തേനയുടെ മകളായ നേത്ര മന്തേനയുടേത്. നവംബര്‍ 23‑നായിരുന്നു ടെക് സംരംഭകനായ വംശി ഗാഡിരാജുവുമായുള്ള വിവാഹം നടന്നത്.രാജസ്ഥാനിലെ രാജകീയ നഗരമായ ഉദയ്പൂരില്‍ നടന്ന ആഡംബരപൂര്‍ണമായ വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അലങ്കാരപ്പണികളോടുകൂടിയ വിവാഹ കേക്കാണ്. 

പാരീസ് ആസ്ഥാനമായുള്ള ലക്ഷ്വറി കെയ്ക്ക് ഡിസൈനറും പേസ്ട്രി ഷെഫുമായ ബാസ്റ്റ്യന്‍ ബ്ലാങ്ക്-ടൈലൂ ആണ് ഈ കേക്ക് തയ്യാറാക്കിയത്. പ്രമുഖരായ ആളുകള്‍ക്കായി ആഡംബരപൂര്‍ണമായ മധുരപലഹാരങ്ങള്‍ തയ്യാറാക്കുന്നതില്‍ പ്രശസ്തനാണ് അദ്ദേഹം.വെളുത്ത് തിളക്കമുള്ളതും മൃദുവുമായ ഈ കൂറ്റന്‍ കെയ്ക്ക് രാജസ്ഥാന്‍ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. കൊട്ടാരങ്ങളുടെയും കോട്ടകളുടെയും പ്രൗഢി അതില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. സങ്കീര്‍ണമായ കൊത്തുപണികള്‍ ചെയ്ത കെയ്ക്കില്‍ ആന, കടുവ, മയില്‍ എന്നിവയുള്‍പ്പെടെയുള്ളവ പണികളും ചെയ്തിട്ടുണ്ട്. പല തട്ടുകളായാണ് കെയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്.

Exit mobile version