മധ്യപ്രദേശില്‍ സിംഹക്കുട്ടിയുടെ രൂപത്തിലുള്ള പശുക്കിടാവിനെ പ്രസവിച്ച് പശു. വിചിത്ര രൂപത്തിലുള്ള പശുക്കിടാവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. റെയ്‌സൻ ജില്ലയിലെ തെഹ്‌സിൽ ബീഗംഗഞ്ചിലെ ഗോർഖ ഗ്രാമത്തിലാണ് സംഭവം. അതേസമയം പശുവിന്റെ ഗർഭപാത്രത്തിലുള്ള പ്രശ്നം കൊണ്ടാണ് സിംഹക്കുട്ടിയെന്ന് തോന്നിക്കുന്ന പശുക്കിടാവ് ജനിച്ചതെന്ന് പരിശോധനയ്ക്കെത്തിയ വെറ്ററിനറി ഡോക്ടര്‍ പറയുന്നത്. ആദ്യം ആരോഗ്യവാനായിരുന്ന പശുക്കിടാവ് ജനിച്ച് മുപ്പത് മിനിറ്റിനുള്ളിൽ ചത്തിരുന്നു. സിംഹക്കുട്ടിയെ പോലുള്ള ചത്ത പശുക്കിടാവിനെ കാണാന്‍ നിരവധിയാളുകളാണ് സമീപ ഗ്രാമങ്ങളില്‍ നിന്ന് എത്തുന്നത്. പ്രകൃതിയുടെ പ്രതിഭാസമായാണ് ഗ്രാമവാസികള്‍ പശുക്കിടാവിനെ കാണുന്നത്.
English Summary;the calf in the form of a lion cub; Interesting pictures
You may also like this video