Site iconSite icon Janayugom Online

തോണി മറിഞ്ഞു; തിക്കോടിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ യുവാവ് മരിച്ചു

തിക്കോടി കോടിക്കൽ കടലിൽ മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കോടിക്കൽ പുതിയവളപ്പിൽ പാലക്കുളങ്ങര ഷൈജു (42) ആണ് മരിച്ചത്. പരിക്കേറ്റ പീടിക വളപ്പിൽ ദേവദാസൻ, പുതിയ വളപ്പിൽ രവി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ഇവർ മത്സ്യബന്ധനത്തിനായി പുറംകടലിലേക്ക് പോയത്. ശക്തമായ കാറ്റിലും കോളിലും തോണി മറിഞ്ഞാണ് അപകടമുണ്ടായത്.

Exit mobile version