Site iconSite icon Janayugom Online

വിദ്യാർത്ഥികൾ ഓടിച്ച കാർ നിയന്ത്രണം വിട്ടു കനാലിൽ മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതിനെ തുടർന്ന് പ്രായപൂർത്തിയാകത്ത സ്‌കൂൾ വിദ്യാർത്ഥികൾ ഓടിച്ച കാർ നിയന്ത്രണം വിട്ടു കനാലിൽ മറിഞ്ഞു. മൂന്നു പേർക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല. പണിച്ചിപ്പാറയിൽ നിന്ന് 5 കിലോമീറ്ററോളം ദൂരമുള്ള വളയാലിൽ പോയി തിരികെ വീണ്ടും പണിച്ചിപ്പാറ ഭാഗത്തു പോകുന്നതിനിടെയാണ് അപകടം.പാലയോട് കനാൽക്കരയിൽ നിന്നു നിയന്ത്രണം വിട്ട കാർ പഴശ്ശി ജലസേചന പദ്ധതിയുടെ കനാലിലേക്കു മറിയുകയായിരുന്നു.മട്ടന്നൂർ പണിച്ചിപ്പാറ സ്വദേശികളായ 4 പേരാണ് രക്ഷിതാക്കൾ അറിയാതെ കാറുമായി പോയത്.

Exit mobile version