കാർ പാലത്തിനുമുകളിൽ നിന്നും താഴേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ നോഹത പൊലീസ് സ്റ്റേഷനടുത്താണ് ചൊവ്വ രാവിലെ അപകടം. ഒരു കുടുംബത്തിലെ എട്ടുപേരാണ് മരിച്ചത്. ആറ് പേർ സഹോദരിമാരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ആറുപേർ സംഭവസ്ഥലത്തു വച്ചും കുട്ടികൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവര്‍ ജബൽപൂർ സ്വദേശികളാണ്.
സുനാർ നദിക്ക് കുറുകെയുള്ള പാലത്തിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വാഹനം പാലത്തിൽ മുകളിൽ നിന്ന് നദിക്കരയിലേക്ക് മറിഞ്ഞു. പരിക്കേറ്റ മറ്റുള്ളവരെ ജബൽപൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പൊലീസിന് കൈമാറിയതായി അധികൃതർ അറിയിച്ചു.

