അപകടത്തില്‍പെട്ട് പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് വന്ന കാര്‍ ബൈക്കില്‍ തട്ടി ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരി മരിച്ചു. കാരേറ്റ് കൃഷ്ണാലയത്തില്‍ അശ്വതി (38) ആണ് മരിച്ചത്. കാര്‍ ബൈക്കില്‍ ഇടിച്ച ശേഷം ബാക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ആപകടത്തില്‍ 6 പേര്‍ക്ക് പരുക്കേറ്റു. കാറില്‍ ഉണ്ടായിരുന്ന ശാസ്താംകോട്ട പോരുവഴി
കോടത്തു വടക്കതില്‍ വീട്ടില്‍ ഷാജി (49), ഭാര്യ ഷഹാന (38), മക്കളായ അമാന്‍ (6), ആദം (7), കാര്‍ ഡ്രൈവര്‍ നെട്ടേത്തറ സരസ്വതി വിലാസത്തില്‍ പ്രസാദ് (58) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബൈക്കില്‍ ഭര്‍ത്താവ് ബിനുവിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു അശ്വതി. ഗുരുതരാവസ്ഥയില്‍ അശ്വതിയെ വെഞ്ഞാറുമൂട് സ്വകാര്യ മെഡിക്കല്‍ കോളജില്‍
പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ബിനുവും പരുക്കേറ്റ് ആശുപത്രിയിലാണ്. മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് വന്ന കാര്‍ ഇടിച്ചു; ബൈക്ക് യാത്രക്കാരി മരിച്ചു
