Site iconSite icon Janayugom Online

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

നൂറനാട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എൻജിൻ ഭാഗം പൂർണ്ണമായും കത്തിനശിച്ചു. ആളപായമില്ല.ഇന്ന് രാവിലെ നൂറനാട് ഇടക്കുന്നം ക്ഷേത്രത്തിനു സമീപം വച്ചായിരുന്നു സംഭവം.ഇടക്കുന്നം കരുണാസദനം ജയലാലും മാതാവുമാണ്കാറിലുണ്ടായിരുന്നത്.കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയർന്നതോടെ വാഹനം നിർത്തി ജയലാലും മാതാവും പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. സമീപവാസികൾ ഓടിക്കൂടിയാണ് തീയണച്ചത്. വിവരം അറിഞ്ഞ് നൂറനാട് പോലീസും കായംകുളത്തു നിന്ന് അഗ്നിരക്ഷാസേനയുംസ്ഥലത്തെത്തിയിരുന്നു

Exit mobile version