Site iconSite icon Janayugom Online

സിനിമ ഷൂട്ടിങിന് എത്തിച്ച കാരവാന്റെ നികുതി കുടിശ്ശിക അടപ്പിച്ച് മോട്ടോർവാഹന വകുപ്പ്

സിനിമ ഷൂട്ടിങിനായി അണക്കരയിൽ എത്തിച്ച കാരവാൻ നികുതി കുടിശ്ശികയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. വണ്ടൻമേട് പൊലീസിന് കൈമാറിയ വാഹനം 75000 രൂപ നികുതി അടച്ച ശേഷം തിരികെ നൽകി. മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

യുവതാരം ശ്രീനാഥ് ഭാസി നായകനായി അണക്കര വണ്ടൻമേട് മേഖലകളിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിലേക്കാണ് കാരവാൻ എത്തിച്ചത്. ഏതാനും ദിവസങ്ങളായി അണക്കരയിലെ സ്വകാര്യ റിസോർട്ടിൽ താമസിക്കുന്ന താരത്തിനു വേണ്ടി ആഴ്ചകൾക്ക് മുമ്പ് എത്തിച്ച വാഹനത്തിന് നികുതി കുടിശ്ശിക ഉള്ളതായി ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അണക്കരയിൽ നിന്നും വാഹനം അധികൃതർ കസ്റ്റഡിയിലെടുത്തത്. 75000 രൂപ നികുതി കുടിശ്ശിക ഉള്ളതായി കണ്ടതിനെത്തുടർന്ന് വാഹനം വണ്ടൻമേട് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് കൊട്ടാരക്കര ആർടിഒ ഓഫീസുമായി ബന്ധപ്പെട്ട് ഉടമകൾ നികുതി അടച്ചതിനെ തുടർന്ന് വാഹനം തിരികെ നൽകി.

സിനിമ ഷൂട്ടിങിനായി കഴിഞ്ഞ ദിവസം മൂന്നാറിൽ എത്തിച്ച രണ്ട് വാഹനങ്ങൾക്ക് മതിയായ രേഖകളില്ലാത്തതിനാൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മൂന്നാർ പൊലീസിന് കൈമാറിയ വാഹനങ്ങൾ സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.

eng­lish sum­ma­ry: The car­a­van which was brought for the shoot­ing of the film was tak­en into cus­tody by the motor vehi­cle department

you may also like this video

Exit mobile version