പറവണ്ണ പുത്തങ്ങാടിയിൽ കൂറ്റൻ നീല തിമീംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് 1.30 തോടെയാണ് സംഭവം. 25 അടിയോളമുള്ള നീളമുള്ള തിമീംഗലത്തിൻെറ ജഡത്തിന് ഒരു മാസത്തിലേറെ പഴക്കമുള്ളതായി പറയുന്നു. പ്രദേശത്തെ മത്സ്യതൊഴിലാളികളാണ് ആദ്യം കണ്ടത്. മത്സ്യതൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വെട്ടം പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കപ്പൽ തട്ടിയോ അസുഖം ബാധിച്ചോ ആകാം തിമിംഗലം ചത്തിട്ടുണ്ടാവുകയെന്നാണ് നിഗമനം. സമീപപ്രദേശത്തെ നിരവധി പേരാണ് കരക്കടിഞ്ഞ നീലത്തിമിംഗലത്തെ ജഡം കാണാനെത്തിയത്.