നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായുള്ള ഒത്തുതീര്‍പ്പിനൊടുവിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ശ്രീനാഥ് കോടതിയില്‍ ആവിശ്യപ്പെടിരുന്നു. അതേസമയം അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം മാറ്റിയിട്ടില്ല. സിനിമയില്‍ നിന്ന് ശ്രീനാഥ് ഭാസിയെ മാറ്റിനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു. പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ താരം മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. കേസുമായി ബന്ധപ്പെട്ട് ശ്രീനാഥിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
English Summary: The case against Srinath Bhasi was dismissed
You may also like this video