കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെയുള്ള കേസ് സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലാപാടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.
കോണ്‍ഗ്രസ് തെറ്റിനെ ന്യായീകരിക്കുന്നു. നിയമപരമായി നേരിടാന്‍ തയ്യാറാകണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു. സുധാകരന്‍ രാജിവെയ്ക്കണം എന്നതിനെക്കുറിച്ച് പറയേണ്ടത് കോണ്‍ഗ്രസാണെന്നും, യുഡിഎഫിന്‍റെ പ്രതിഷേധങ്ങളെ മുഖവിലക്ക് എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന് പോക്സോ കേസിൽ പങ്ക് ഉണ്ടെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന പാർട്ടി നിലപാട് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആകെ പുറത്ത് വന്നത് വിദ്യയുടെയും, നിഖിലിന്റെയും കാര്യങ്ങൾ മാത്രം.അന്വേഷിച്ച് പുറകെപോയാൽ കൂടുതൽ കേസുകൾ ഉണ്ടാകും.
അന്വേഷിച്ചാലെ കണ്ടെത്താനാവുകയുള്ളു. പൊലീസ് കൃത്യമായി ഇടപെട്ടു. ഏന്തെങ്കിലും ഒരു വിദ്യാർത്ഥി തെറ്റ് ചെയ്താൽ അതിന് സംഘടനയ്ക്ക് മുഴുവനായി ഉത്തവാദിത്വമില്ല. തെറ്റ് തിരുത്തി മുന്നോട്ട്പോവുകയാണ് ചെയുക. ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഐഎമ്മിന് ഇല്ല. പൊലീസ് കൃത്യമായി ഇടപെട്ടുവെന്ന് ഇപി പ്രതികരിച്ചു
English Summary:
The case against Sudhakaran; EP Jayarajan said that the government has taken the right stand
You may also like this video: