Site iconSite icon Janayugom Online

മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസ്; മുഖ്യപ്രതിയെ ഒഴിവാക്കി പൊലീസ്

ഹരിയാനയിലെ ഭിവാനിയില്‍ രണ്ട് മുസ്ലിം യുവാക്കളെ വാഹനത്തില്‍ ചുട്ടുകൊന്ന കേസിലെ മുഖ്യ പ്രതിയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി പൊലീസ്. ഇയാളെ എഫ്‌ഐആറില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് രാജസ്ഥാന്‍ പൊലീസിന്റെ നടപടി.
ബജ്‌റംഗ്ദള്‍ നേതാവായ പ്രധാന പ്രതി മോനു മനേസറെന്ന മോഹിത് യാദവിനെയാണ് പൊലീസ് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ ഗോപാല്‍ഗഢ് സ്വദേശികളായ നസീര്‍(25), ജുനൈദ്(35) എന്നിവരെയാണ് പശുക്കടത്ത് ആരോപിച്ച്‌ തട്ടിക്കൊണ്ട് പോയി ചുട്ടുകൊന്നത്. 

എന്നാല്‍ രാജസ്ഥാന്‍ പൊലീസ് പുറത്തുവിട്ട എട്ടു പ്രതികളുടെ ചിത്രങ്ങളില്‍ മോനു മനേസറിന്റെ ചിത്രം ഇല്ല. മറ്റൊരു നേതാവായ ലോകേഷ് സിംഗ്ലയുടെ പേരും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനിടെ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണ ആഹ്വാനവുമായി മനേസറില്‍ രണ്ടാമത്തെ ഹിന്ദു മഹാപഞ്ചായത്ത് ചേര്‍ന്നു. ബജ്‌റംഗ്‍ദൾ, വിഎച്ച്‌പി, ഹിന്ദുസേന എന്നിവയുടെ 400ലധികം അംഗങ്ങളും നേതാക്കളും ഹരിയാനയിലെ ഹതിനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. 

Eng­lish Summary;The case of burn­ing Mus­lim youths; The main accused was exclud­ed by the police

You may also like this video

Exit mobile version