Site icon Janayugom Online

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയവര്‍ക്കുമേല്‍ വാഹനം ഓടിച്ചുകയറ്റി, മതനിന്ദ നടത്തി; യുവാവ് അറസ്റ്റില്‍

റംസാന്‍ മാസത്തില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയവര്‍ക്കുമേല്‍ വാഹനം ഓടിച്ചുകയറ്റുകയും ഇസ്ലാം വിരുദ്ധ പ്രസംഗം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിലായി. കാനഡയില്‍ വച്ചുണ്ടായ സംഭവത്തില്‍ ഇന്ത്യന്‍ സ്വദേശിയായ 28 കാരനാണ് അറസ്റ്റിലായത്. ശരണ്‍ കരുണാകരന്‍ എന്ന യുവാവാണ് കലാപശ്രമം നടത്തിയത്.  ഏപ്രില്‍ ആറിനായിരുന്നു സംഭവം.

കാനഡയിലെ ടൊറന്റോയിലെ മര്‍ഖം മേഖലയിലെ മസ്ജിദില്‍ പ്രാര്‍ത്ഥനത്തെക്കിയവര്‍ക്ക് നേരെയാണ് ശരണ്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യോര്‍ക്ക് പൊലീസാണ് ഈ വിവരം അറിയിച്ചത്. മതനിന്ദ നടത്തുകയും ഭീഷിണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കനേഡിയന്‍ വാണിജ്യവകുപ്പ് മന്ത്രി മേരിനഗ് സംഭവത്തില്‍ അപലപിച്ചു.

വിശുദ്ധ റമളാന്‍ മാസത്തില്‍ മര്‍ഖമിലെ ഇസ്‌ലാമിക് സമൂഹത്തിനെതിരെയുണ്ടായ ആക്രമണം തന്നെ വല്ലാതെ വിഷമിപ്പിക്കുന്നെന്നും ഇസ്‌ലാമോഫോബിയയെ മുന്‍ നിര്‍ത്തിയുള്ള ഇത്തരം ആക്രമണങ്ങളെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും, പ്രതിരോധിക്കണമെന്നും കനേഡിയന്‍ മന്ത്രി അഹമ്മദ് ഹുസൈന്‍ പറഞ്ഞു. വിദ്വേഷചിന്തകളുണ്ടാകാന്‍ നമ്മള്‍ അനുവദിക്കരുതെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു. ശരണിനെ കോടതിയില്‍ ഹാജരാക്കി. ഇയാളുടെ ജാമ്യ ഹര്‍ജിയിന്മേലുള്ള വാദം നാളെ നടക്കും.

Eng­lish Sum­ma­ry: The case of giv­ing an anti-Islam speech and dri­ving a car towards those who came for prayer; The main accused is in police custody

You may also like this video:

Exit mobile version