Site icon Janayugom Online

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ​ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടന്നത്. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി സുരേഷ് ​ഗോപിയെ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.

 

Eng­lish Sum­ma­ry: The case of insult­ing the jour­nal­ist; Suresh Gopi was ques­tioned and released
You may also like this video

Exit mobile version