Site iconSite icon Janayugom Online

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി 15ന് ഹാജരാകും

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി 15ന് പൊലീസിനു മുന്നിൽ ഹാജരാകും. 18 നകം ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടക്കാവ് പൊലീസ് നോട്ടീസ് നൽകിയിരുന്നു.

കഴിഞ്ഞ മാസം 27നായിരുന്നു കേസിനാസ്പദമായ സംഭവം. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കുകയായിരുന്നു. കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും കൈവയ്ക്കാൻ ശ്രമിച്ചു.
സിറ്റി പൊലീസ് കമ്മിഷണർക്ക് മാധ്യമപ്രവർത്തക നൽകിയ പരാതി നടക്കാവ് പൊലീസിന് കൈമാറി. 354എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നതിനാണ് കേസെടുത്തത്. കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസും മജിസ്ട്രേറ്റും രേഖപ്പെടുത്തി.

സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാർ, അന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ എന്നിവരിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.

Eng­lish Sum­ma­ry: The case of insult­ing the jour­nal­ist; Suresh Gopi will appear on the 15th
You may also like this video

YouTube video player
Exit mobile version