സൗദി തലസ്ഥാനമായ റിയാദില്‍ മലയാളികളെ കൊലപ്പെടുത്തി വ്യാപാര സ്ഥാപനം കൊള്ളടയിച്ച കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സൗദി പൗരന്‍ റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ് അല്‍ശഹ്റാനി, യമന്‍ സ്വദേശി അബ്ദുള്ള അഹ്മദ് ബാസദ് എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
2017ല്‍ വ്യാപാര സ്ഥാപനം കൊള്ളയടിക്കാനെത്തിയ അക്രമി സംഘത്തെ ചെറുക്കാൻ ശ്രമിച്ച, ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ് അഞ്ചമണ്ടിപുറക്കലിനെ (45) തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും സ്ഥാപനം കൊള്ളയടിച്ചു രക്ഷപെടുകയുമായിരുന്നു. വിചാരണക്കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധിശരിവച്ചു.

