വടകരയിലെ വ്യാപാരിയെ കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര മാര്‍ക്കറ്റ് റോഡില്‍ സ്വന്തം പലചരക്ക് കടയ്ക്കുള്ളില്‍ വ്യാപാരി രാജനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് പുറത്തുവിട്ടത്. രാജന്റെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും പ്രതി കൈക്കലാക്കിയിരുന്നു.
English Summary;The case of killing a merchant in Vadakara; The accused was arrested
You may also like this video