ഓണ്‍ലൈൻ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടിയും കോൺഗ്രസ് നേതാവ് അജിത് ശർമയുടെ മകളുമായ നേഹ ശർമക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി നടിയെ വിളിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നടിയുടെ മൊഴി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രേഖപ്പെടുത്തുമെന്നും വ്യക്തമാക്കി. വിവിധ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുമായി നടിക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്. നേഹക്ക് മുമ്പ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് സോനു സൂദ്, വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, ഉർവശി റൗട്ടേല, ശിഖ ധവാൻ, യുവരാജ് സിങ്, റാണ ദഗ്ഗുബതി തുടങ്ങിയ പ്രശസ്തര്‍ക്ക് സമൻസ് അയച്ചിരുന്നു.
ഓണ്‍ലൈൻ വാതുവെപ്പ് കേസ്; കോൺഗ്രസ് നേതാവ് അജിത് ശർമയുടെ മകളും നടിയുമായ നേഹ ശർമക്ക് ഇഡി സമൻസ് അയച്ചു

