Site icon Janayugom Online

കേസ് സിബിഐക്ക് വിട്ടത് സിദ്ധാർത്ഥിന്റെ കുടുംബം ആവശ്യപ്പെട്ടതിനാൽ; കോൺഗ്രസിന്റെ അവകാശവാദം ജാള്യത മറയ്ക്കാൻ, മന്ത്രി വി ശിവൻകുട്ടി

സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാലാണെന്ന് മന്ത്രി വി ശിവൻകുട്ടി. പൊലീസ് അന്വേഷണത്തിൽ യാതൊരു അതൃപ്തിയും കുടുംബം രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ വേഗം തന്നെ പിടികൂടിയതിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഇതിനെയും രാഷ്ട്രീയവൽക്കരിക്കാൻ ആണ് കോൺഗ്രസ് ശ്രമിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്നെയായിരുന്നു ഈ നീക്കം. തങ്ങളുടെ സമരം മൂലമാണ് കേസ് സിബിഐക്ക് വിട്ടത് എന്ന കോൺഗ്രസിന്റെ അവകാശവാദം ജാള്യത മറയ്ക്കാനാണ്.

പരാജയ ഭീതി കൊണ്ട് വിഭ്രാന്തിയിലാണ് കോൺഗ്രസ്. അതുകൊണ്ടാണ് എല്ലാത്തിനെയും രാഷ്ട്രീയവൽക്കരിച്ച് വിവാദമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ ഈ ഗൂഢ ശ്രമം ജനം തിരിച്ചറിയുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Eng­lish Sum­ma­ry: The case was hand­ed over to the CBI because Sid­dharth’s fam­i­ly request­ed it; Min­is­ter V Sivankutty
You may also like this video

Exit mobile version