Site iconSite icon Janayugom Online

അവിഹിതം കണ്ടെത്തിയ മകളെ മാതാവ് ക്രൂരമായി കൊലപ്പെടുതിയ കേസ്; വധശിഷ വിധിച്ച് കോടതി

ബിഹാറില്‍ അവിഹിതം കണ്ടെത്തിയത്തിയതിനെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയ കേസില്‍ മാതാവിന് വധശിക്ഷ വിധിച്ച് കോടതി. അരറിയ ജില്ലയിലെ പൂനം ദേവിക്കാണ് അരാരിയ ജുഡീഷ്യൽ ഡിവിഷനിലെ ജില്ല അഡീഷനൽ സെഷൻസ് കോടതി വധശിഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്. കാമത്തിന് മുന്നിൽ മാതൃത്വത്തിന്‍റെ സ്നേഹവും വാൽസല്യവും പവിത്രമായ ബന്ധവും ഇല്ലാതായെന്നും മാതൃത്വം പരാജയപ്പെടുക‍യും അപമാനിക്കപ്പെടുക‍യും ചെയ്തതായി വിധിയിൽ പറഞ്ഞു. 

2023 ജൂലൈ 11ന് രാത്രി 11 ഓടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട 11കാരിയായ മകൾ ശിവാനി, തന്‍റെ അമ്മക്ക് ഗ്രാമത്തിലെ ഒരു പുരുഷനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ജോലിക്കായി പഞ്ചാബിലേക്ക് പോയ പിതാവ് തിരികെ വരുമ്പോൾ ഇക്കാര്യം അറിയിക്കുമെന്നവൾ മാതാവിനോട് പറയുന്നു. തുടർന്നാണ് മകളെ കൊല്ലാൻ പൂനം തയാറെടുക്കുന്നത്.

മകളുടെ ഭക്ഷണത്തിൽ ഓർഗാനോഫോസ്ഫറസ് എന്ന കീടനാശിനി കലർത്തുകയും ചെയ്തു. ഭക്ഷണം കഴിച്ച ഉടനെ കുഴഞ്ഞ് വീണ മകളെ പൂനം കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. കാമുകന്‍റെ സഹായത്തോടെ ചോളപ്പാടത്ത് മൃതദേഹം ഒളിപ്പിച്ചു. കുട്ടിയെ കാണാത്തതില്‍ സംശയം തോനിയ സമീപത്തെ അ‍യൽവാസിയുടെ പരാതിയിലാണ് നർപത്ഗഞ്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തത്. തുടര്‍ന്ന് മാതാവിനെ ചോദ്യം ചെയ്യുകയും പിന്നാലെ കുറ്റം സമ്മതിക്കുകയുമായിരുന്നു. 

Exit mobile version