സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എംപിയെ സിബിഐ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ഒരുമണിക്കൂറോളം നീണ്ടുനിന്നു. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണ സംഘം എറണാകുളത്തെത്തിയാണ് ചോദ്യം ചെയ്തത്. ഹൈബി ഈഡൻ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഹോസ്റ്റലിൽ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. 2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34ാം നമ്പർ മുറിയിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മറ്റ് അന്വേഷണ ഏജൻസികളന്വേഷിച്ച കേസ് 2021 അവസാനമാണ് സിബിഐ ഏറ്റെടുത്തത്. നിലവിൽ അഞ്ച് അംഗ സിബിഐ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
പീഡന പരാതിയിൽ ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഹൈബി ഈഡന് പുറമേ ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, അബ്ദുള്ളക്കുട്ടി, അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സഹദുള്ള എന്നിവരാണ് പ്രതികൾ. അടൂർ പ്രകാശുമായി ആലുപ്പുഴ ഗസ്റ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും പരാതിക്കാരി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തിയും സിബിഐ തെളിവെടുത്തിരുന്നു.
English Summary:The CBI has questioned Hibi Eden in the solar torture case
You may also like this video